Message
قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .
മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് തൗഹീദ് സ്വീകരിക്കുക. വിജയം വരിക്കുക.
Tuesday, March 15, 2011
ഇസ്തിഗാസ:
ഇസ്തിഗാസ’ നമുക്കേറെ സുപരിചിതമായ പദമാണു. എന്നാല്‍ ഈ പദത്തിന്‍റെ അര്‍ത്ഥവും നിര്‍വ്വചനവും ശരിയായ രീതിയില്‍ മനസ്സിലാക്കിയവര്‍ വളരെ കുറവായിരിക്കും. ‘ഇസ്തിഗാസ‘ ശിര്‍ക്കാണെന്നു ചിലര്‍. അതല്ല, തൌഹീദ് തന്നെയെന്ന് മറ്റു ചിലര്‍. സംവാദങ്ങളിലും മുഖാമുഖങ്ങളിലും നാമിത് ഒരുപാട് തവണ കേട്ടിരിക്കുന്നുവെങ്കിലും ഓരോ തവണ കേള്‍ക്കുംബോഴും ഈ പദം കൂടുതല്‍ സങ്കീര്‍ണമായി അനുഭവപ്പെടുന്നവരുണ്ട്. ഖുര്‍-ആനും ഹദീസും മറ്റ് പ്രമാണങ്ങളും വിശദീകരിക്കുംബോള്‍ സാധാരണക്കാര്‍ക്ക് ഇത് സങ്കീര്‍ണ്ണമായി തോന്നിയേക്കും. എന്നാല്‍, സാമാന്യ ബുദ്ധിയില്‍ നമുക്കിത് മനസ്സിലാക്കാന്‍ പറ്റുമോ? തീര്‍ച്ചയായും പറ്റും. ആ വഴിക്കുള്ള ചെറിയൊരു വിവരണമാണിത്.
എന്താണു ഇസ്തിഗാസ? അത് ശിര്‍ക്കാണോ തൌഹീദാണോ?
അര്‍ത്ഥം : സഹായം തേടല്‍
നിര്‍വ്വചനം : ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹാന്മാരോട്, അവര്‍ക്ക് അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ സഹായം ചോദിക്കല്‍.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് : ‘ഇസ്തിഗാസ’ എന്നാല്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കല്‍ എന്നാണെന്ന് ചില സഹോദരങ്ങള്‍ ധരിച്ചു വശായിട്ടുണ്ട്. മുകളില്‍ പറഞ്ഞ അര്‍ത്ഥവും നിര്‍വ്വചനവും ഒന്നുകൂടി ശ്രദ്ധിക്കുക.
നിര്‍വ്വചനത്തിന്‍റെ കാര്യത്തില്‍ ആര്‍ക്കും ഇന്ന് വരെ തര്‍ക്കമുള്ളതായി അറിയില്ല. മറിച്ച് നിര്‍വ്വചനം ഇങ്ങനെ തന്നെയാണെങ്കിലും അത് ശിര്‍ക്കാ(അല്ലാഹുവില്‍ പങ്ക് ചേര്‍ക്കലാ)ണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അക്കൂട്ടരില്‍ ഏറ്റവും മുന്‍പന്തിയിലുള്ളവരാണു മുജാഹിദുകള്‍. എന്നാല്‍ ‘ഇസ്തിഗാസ’ ഒരു തരത്തിലും ശിര്‍ക്കിന്‍റെ പരിധിയില്‍ വരുന്നില്ലെന്നും അത് സമ്പൂര്‍ണ്ണ തൌഹീദ് തന്നെയാണെന്നും സുന്നികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചെറിയ ഉദാഹരണങ്ങളിലൂടെ നമുക്കിത് പരിശോധിക്കാം.
‘നിന്നെ മാത്രം നാം ആരാധിക്കുന്നു, നിന്നോട് മാത്രം നാം സഹായം തേടുന്നു’ വെന്ന് ഫാതിഹ സൂറതിലൂടെ അടിവരയിട്ട് വിശ്വസിക്കുന്നവരാണു ലോക മുസ്ലിമുകള്‍. എങ്കില്‍ സുന്നികളും മുജാഹിദുകളും ഈ സഹായാര്‍ത്ഥനയില്‍ വ്യത്യാസപ്പെടുന്നതെങ്ങിനെ?
‘സഹായം’ എന്ന പദത്തെ/പ്രക്രിയയെ ഭൌതികമെന്നും അഭൌതികമെന്നും രണ്ടായി തരം തിരിച്ചിരിക്കുകയാണു മുജാഹിദുകള്‍. മനുഷ്യകഴിവില്‍ പെട്ട സഹായങ്ങളെ ഭൌതിക സഹായങ്ങള്‍ എന്നും മനുഷ്യ കഴിവിന്നതീതമായ സഹായങ്ങളെ അഭൌതികസഹായങ്ങള്‍ എന്നും അവര്‍ വിശദീകരിക്കുന്നു. അതനുസരിച്ച്, രോഗം മാറ്റാന്‍ ഡോക്ടറെ സമീപിച്ച് സഹായം ചോദിക്കുന്നത് പോലെയുള്ള സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്നും അഭൌതികമായ സഹായാര്‍ത്ഥനകള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കുന്നത് ശിര്‍ക്കാണെന്നും അവര്‍ പറയുന്നു. അങ്ങിനെയാണെങ്കില്‍ ഫാതിഹ സൂറതിലെ ‘ഇയ്യാക...’ എന്നു തുടങ്ങുന്ന ആയതിന്‍റെ അര്‍ത്ഥം ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ അഭൌതിക സഹായം തേടുന്നു’ എന്ന് പറയേണ്ടി വരുമല്ലോ എന്നു നിങ്ങള്‍ സംശയിച്ചേക്കും. അതവിടെയിരിക്കട്ടെ.
എന്നാല്‍ സുന്നികളുടെ വിശ്വാസം വളരെ വ്യക്തമാണു. ഭൌതികമായാലും അഭൌതികമായാലും മുഴുവന്‍ സഹായങ്ങളും അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ എന്ന് സുന്നികള്‍ പറയുന്നു. പക്ഷെ, ആ സഹായങ്ങള്‍ ലഭിക്കാനുള്ള കാരണങ്ങളെ നാം സമീപിക്കുംബോഴുള്ള വിശ്വാസമാണു പ്രധാനം.
ഉദാ. : ഒരു മുസ്ലിം രോഗം മാറിക്കിട്ടാന്‍ ഒരു ഡോക്ടറെ സമീപിക്കുന്നു. രോഗം സുഖപ്പെടുത്താന്‍ ഡോക്ടറോട് സഹായം ചോദിക്കുംബോള്‍ ഡോക്ടര്‍ക്ക് സ്വന്തമായി ഒരു കഴിവുമെല്ലെന്നും അല്ലാഹു നല്‍കിയ കഴിവില്‍ നിന്നാണു അദ്ദേഹം രോഗം മാറ്റുന്നതെന്നും ആ മുസ്ലിം വിശ്വസിക്കുന്നു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഇത് തൌഹീദാണെന്നു സുന്നികള്‍ പറയുന്നു.
വേറൊരാള്‍ ഡോക്ടറുടെ അടുത്ത് പോയി രോഗം മാറ്റാന്‍ സഹായം ചോദിക്കുന്നു. അയാള്‍ വിശ്വസിക്കുന്നത്, ഡോക്ടര്‍ക്ക് അല്ലാഹു കൊടുക്കാത്ത സ്വന്തമായി കഴിവുകളുണ്ട് എന്നാണെങ്കില്‍ ആ സഹായാര്‍ത്ഥന ശിര്‍ക്കാണെന്നും സുന്നികള്‍ പറയുന്നു. എന്നാല്‍ ഭൌതികമായ ഈ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാവില്ലെന്നാണു മുജാഹിദ് വിശ്വാസ പ്രകാരം മനസ്സിലാക്കേണ്ടത്.
ഇതേ അവസ്ഥയാണു, അഭൌതികമായ സഹായാര്‍ത്ഥനയിലും സുന്നികള്‍ തുടരുന്നത്. അന്ബിയാക്കള്‍, ഔലിയാക്കള്‍ പോലുള്ള മഹാന്മാരോട് അല്ലാഹു അവര്‍ക്ക് നല്‍കിയ മു-ഉജിസത്, കറാമത്തുകള്‍ കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് സഹായം ചോദിക്കല്‍ തൌഹീദാണെന്ന് സുന്നികള്‍ പറയുന്നു.
ഉദാ. : ബദ്-രീങ്ങളെ രക്ഷിക്കണേ എന്നൊരു മുസ്ലിം സഹായാര്‍ത്ഥന നടത്തുംബോള്‍ ആ മുസ്ലിമിന്‍റെ വിശ്വാസം ബദ്-രീങ്ങള്‍ക്കു സ്വന്തമായി ഒരു കഴിവുമില്ലെന്നും അല്ലാഹു നല്‍കിയ കഴിവില്‍ നിന്നും അവര്‍ സഹായിക്കുമെന്നുമാണു. ഫലത്തില്‍ സഹായം ലഭിക്കുന്നത് അല്ലാഹുവില്‍ നിന്നാണു. ഈ നിലക്ക് ആ സഹായാര്‍ത്ഥന തൌഹീദാണെന്നതില്‍ സംശയമില്ല. മറിച്ച്, ബദ്-രീങ്ങള്‍ക്ക് അല്ലാഹു നല്‍കാത്ത സ്വന്തമായ കഴിവുകളുണ്ടെന്നു വിശ്വസിച്ച് സഹായാര്‍ത്ഥന നടത്തിയാല്‍ അത് ശിര്‍ക്കു തന്നെയാണു. അതുകൊണ്ട് തന്നെ ‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു’ വെന്നു സുന്നികള്‍ക്ക് ധൈര്യമായി പറയാനും വിശ്വസിക്കാനും കഴിയും.
ചുരുക്കത്തില്‍ ഭൌതികമായാലും അഭൌതികമായാലും സഹായാര്‍ത്ഥന തൌഹീദുമാകാം ശിര്‍ക്കുമാകാം എന്നു സുന്നികള്‍ വിശ്വസിക്കുന്നു. എന്നാല്‍, ഭൌതികമായ സഹായാര്‍ത്ഥന ഒരു തരത്തിലും ശിര്‍ക്കാകില്ലെന്നിടത്താണു മുജാഹിദ് വിശ്വാസം. ആ നിലക്കു ശിര്‍ക്കിന്‍റെ വിഷയത്തില്‍ സുന്നികള്‍ മുജാഹിദിനെക്കാള്‍ എത്രയോ സൂക്ഷ്മത പാലിക്കുന്നുവെന്ന് നിസ്സംശയം മനസ്സിലായി.
ഇത്രയേ ഉള്ളൂ സംഭവ ബഹുലമായ ഇസ്തിഗാസ. ഇന്നു വരെ ഇസ്തിഗാസ ശിര്‍ക്കാണെന്ന് വിശ്വസിച്ചവര്‍ക്ക് ഒരു സംശയം ഉണ്ടായേക്കാം. എങ്കില്‍, അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് സഹായിക്കുമെന്ന വിശ്വാസത്തില്‍ അഭൌതികമായ സഹായാര്‍ത്ഥന നബി(സ) യോ സഹാബികളോ ചെയ്തിട്ടുണ്ടോ? ഉണ്ട്. ഒരു സഹാബി റസൂല്‍ (സ) യോട് ചോദിച്ചു. “അസ്-അലുക മുറാഫഖതക ഫില്‍ ജന്നഹ്... (നബിയേ... അങ്ങയോടുകൂടെയുള്ള സ്വര്‍ഗ്ഗത്തിലെ സഹവാസം ഞാന്‍ അങ്ങയോട് ചോദിക്കുന്നു.). ചോദിച്ചത് അഭൌതികമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. കാരണം, സ്വര്‍ഗം നകുകയെന്നത് മനുഷ്യകഴിവില്‍ പെട്ടതല്ല, അഭൌതികം തന്നെയാണു. സ്വര്‍ഗത്തിലെ നബി(സ)യോടുള്ള സഹവാസമാണു സ്വഹാബി ചോദിച്ചത്. അഭൌതിക സഹായം അല്ലാഹുവിനോടേ ചോദിക്കാവൂ എന്ന് റസൂല്‍(സ) പറഞ്ഞില്ല. മറിച്ച് നബി(സ) യുടെ മറുപടീയിതായിരുന്നു. “സുജൂദ് അധികരിപ്പിച്ച് താങ്കളെന്നെ സഹായിക്കണം”. അതായത്, താങ്കള്‍ നിസ്കാരം അധികരിപ്പിക്കണം, സ്വര്‍ഗത്തിലെ എന്നോടൊത്തുള്ള സഹവാസം ഞാന്‍ തരാം. സത്യത്തില്‍ സ്വഹാബിയുടെ വിശ്വാസം റസൂലിനു സ്വന്തമായി കഴിവുണ്ടെന്നല്ല, മറിച്ച് അല്ലാഹു നല്‍കിയ കഴിവില്‍ നിന്നു റസൂല്‍ സഹായിക്കുമെന്നായിരുന്നു.
മനസ്സിലായത് :
ഡോക്ടറായാലും ഔലിയാക്കളായാലും ശരി അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് സഹായിക്കുമെന്ന് വിശ്വസിക്കുക വഴി ശിര്‍ക്കിന്‍റെ എല്ലാ സാധ്യതകളും സുന്നികള്‍ ഇല്ലാതാക്കുന്നു. എന്നാല്‍ ഭൌതിക സഹായങ്ങള്‍ അല്ലാഹു അല്ലാത്തവരോട് ചോദിക്കാമെന്ന വിശ്വാസം വഴി ശിര്‍ക്കാകാനുള്ള സാധ്യതകള്‍ തുറക്കുകയാണു മുജാഹിദുകള്‍. സത്യത്തില്‍ ശിര്‍ക്കിനുള്ള സാധ്യതകള്‍ വരുന്നത് ‘ഇസ്തിഗാസ’ ശിര്‍ക്കണെന്ന് പ്രചരിപ്പിക്കുന്നവരുടെ പക്ഷത്ത് തന്നെയാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലായി.
അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാന്‍ നമുക്കെല്ലാവര്‍ക്കും തൌഫീഖ് നല്‍കട്ടെ. ആമീന്‍
Thursday, January 20, 2011
ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ്
അബ്ബാസ് ഫൈസി വഴിക്കടവ് കോട്ടക്കല്‍ അങ്ങാടിയില്‍ സംസാരിക്കുന്നു .........വിഷയം ............ സുന്നത് ജമാഅത്ത് - സലഫിസം ........ ബൈലക്സ് ..... ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ് ........
ഏവര്‍ക്കും സ്വാഗതം .....
Wednesday, November 10, 2010
Thursday, October 21, 2010
ഇബ്രാഹീം ഇബിനു അദ്ഹം(റ) വിന്‍റെ ഉപദേശം
ഒരു മനുഷ്യന്‍ പ്രമുഖ വലിയ്യ് ഇബ്രാഹീം ഇബിനു അദ്ഹം(റ) അടുത്തുവന്നു ഇങ്ങനെ പറഞ്ഞു
''ഓ ശെയ്ഖ് എന്‍റെ ദേഹേച്ച എന്നെ അല്ലാഹുവിന്‍റെ കല്‍പനകള്‍ക്ക് എതിര്പ്രവര്‍ത്തിക്കാന്‍, പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക്
വല്ല ഉപദേശവും നല്‍കണം''.
ഉടനെ മഹാന്‍ പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍, അല്ലാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ തോന്നുന്നു എങ്കില്‍ ചെയ്തോളു, കുഴപ്പമില്ല. പക്ഷെ എനിക്ക്
നിന്നോട് പറയാനുള്ളത് അതിനു അഞ്ചു നിബന്ധനകള്‍ ഉണ്ട്. (ആ നിബന്തനകള്‍ നീ പാലിക്കുന്ന പക്ഷം നിനക്ക് പാപം ചെയ്യാം)
ആ മനുഷ്യന്‍ ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്തനകള്‍...?
ഇബ്രാഹീം ഇബിനു അദ്ഹം(റ) പറഞ്ഞു നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍
അള്ളാഹുവിനു നിന്നെ കാണാന്‍ കഴിയാത്ത ഒരിടത്തു വെച്ചേ ചെയ്യാവൂ.
ഉടനെ ആ മനുഷ്യന്‍ സുബ്ഹാനല്ലാഹ്...! അല്ലാഹുവില്‍ നിന്ന് എങ്ങിനെ മറഞ്ഞു നില്‍ക്കും
അവനു ഒന്നും മറഞ്ഞതല്ലല്ലോ? എന്ന് ചോദിച്ചു.
ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്..!
എങ്കില്‍ അല്ലാഹു നിന്നെ കണ്ടു കൊണ്ടിരിക്കേ അവനു എതിര് പ്രവര്‍ത്തിക്കാന്‍
നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചു ചോദിച്ചു.
ആമനുഷ്യന് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല...
വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന എന്താണ്...?
ഇബ്രാഹീം ഇബിനു അദ്ഹം(റ) 'നീ പാപം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ അള്ളാഹുവിന്‍റെ ഭൂമിക്കു മുകളില്‍വെച്ച് ചെയ്യരുത്'
ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എവിടെ പോകും...? പ്രപഞ്ചം മുഴുവന്‍ അവന്‍റെയാണല്ലോ...?
ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) സുബ്ഹാനല്ലാഹ്...!
എങ്കില്‍ അവന്‍റെ ഭൂമിക്കു മുകളില്‍ നീ താമസക്കാരനായ ിരിക്കെ അവനു എതിര് പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ എന്ന് തിരിച്ചു ചോദിച്ചു...
വീണ്ടും ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...?
ഇബ്രാഹീം ഇബിനു അദ്ഹം(റ) " നീ അള്ളാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍
ഉദ്ദേശിക്കുകയാണെങ്കില്‍ പിന്നെ അവന്‍റെ ഭക്ഷണം കഴിക്കരുത്"
ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! പിന്നെ ഞാന്‍ എങ്ങിനെ ജീവിക്കും, എല്ലാ അനുഗ്രഹവും അവന്‍റെയാണല്ലോ...?
ഉടനെ ഇബ്രാഹീം ഇബിനു അദ്ഹം(റ) "എങ്കില്‍ അവന്‍ നിനക്ക് വേണ്ട ഭക്ഷണവും
വെള്ളവും, ആരോഗ്യവും നല്‍കി നിന്നെ സംരക്ഷിക്കുംബോഴും അവനു എതിര്
പ്രവര്‍ത്തിക്കാന്‍ നിനക്കു ലജ്ജയില്ലേ...?
ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...?
ഇബ്രാഹീം ഇബിനു അദ്ഹം(റ) "നീ പാപം ചെയ്തതിനാല്‍ മലക്കുകള്‍ നിന്നെ
നരകത്തിലേക്ക് കൊണ്ട് പോകാന്‍ വരുമ്പോള്‍ നീ അവരുടെ കൂടെ പോകരുത്"
ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്! "എനിക്കതിനുള്ള ശക്തിയില്ലല്ലോ , അവര്‍ എന്നെ
വലിച്ചു കൊണ്ട് പോകുമല്ലോ...
ആമനുഷ്യന്‍ എങ്കില്‍ അടുത്ത നിബന്തന...?
ഇബ്രാഹീം ഇബിനു അദ്ഹം(റ) "നിനക്ക് നല്‍കപ്പെടുന്ന ഏടില്‍ നീ പാപങ്ങള്‍ കാണുമ്പൊള്‍ ഞാന്‍ അവയൊന്നും ചെയ്തില്ല എന്ന് നിഷേധിച്ചു കളയുക"
ആ മനുഷ്യന്‍ "സുബ്ഹാനല്ലാഹ്...! അപ്പോള്‍ എന്‍റെ നന്മ തിന്മകള്‍ എഴുതുന്ന ആദരണീയരായ മലക്കുകള്‍, എന്‍റെ സംരക്ഷകരായ മലക്കുകള്‍, എനിക്കെതിരെ സാക്ഷിമൊഴി
നല്‍കുന്ന സാക്ഷികള്‍ അവരെ യൊക്കെ എന്ത് ചെയ്യും''
ആ മനുഷ്യന്‍ കരഞ്ഞു കൊണ്ട് ഈവാചകം വീണ്ടും വീണ്ടും ഉരുവിട്ട് മഹാന്‍റെ
സന്നിധിയില്‍ നിന്നും പോയി......

Thursday, October 14, 2010
Subscribe to:
Posts (Atom)