Message


قَالَ أَبُو بَكْرٍ : قُلْتُ : يَا رَسُولَ اللَّهِ ، مَا نَجَاةُ هَذَا الْأَمْرِ ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ قَبِلَ مِنِّي الْكَلِمَةَ الَّتِي عَرَضْتُ عَلَى عَمِّي ، فَرَدَّهَا عَلَيَّ ، فَهِيَ لَهُ نَجَاةٌ " .

മുറബ്ബിയായ ഒരു ശൈഖില്‍ നിന്ന് തൗഹീദ് സ്വീകരിക്കുക. വിജയം വരിക്കുക.

Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

Tuesday, March 22, 2011

ശൈഖുനായുടെ ചെറുപ്പ കാലം

ചെറുപ്പം മുതല്‍ തന്നെ പഠനത്തിലും ആരാധന കര്‍മങ്ങളിലും അദീവ ശ്രദ്ധ ഉള്ള ആളായിരുന്നു മഹാന്‍ ....... എല്ലാ ദിവസവും മഗരിബ് നിസ്കരിച്ചു ഉപ്പ മുഖേന പരമ്പരാഗതമായി കിട്ടിയ ഔരാദുകള്‍ കൃത്യമായി പദിവായി മഹാന്‍ നിര്‍വഹിക്കുമായിരുന്നു. അല്ലാഹുവിന്‍റെ ഔലിയാക്കളുടെ നിയോഗം അങ്ങനെയാണ് അവര്‍ക്ക് അല്ലാഹു അവന്‍റെ മാര്‍ഗത്തിലേക്ക് അടുക്കാനുള്ള എല്ലാ വഴികളും തുറന്നു കൊടുക്കും. അത് അല്ലാഹുവിന്‍റെ ചര്യയാണ്. ولن تجد لسنة الله تبديلا . ചെറുപ്പം മുതല്‍ തന്നെ അല്ലാഹുവിനോടുള്ള സ്നേഹം അവരുടെ മനസ്സില്‍ അള്ളാഹു ഊട്ടി ഉറപ്പിക്കുന്നതാണ്. അതാണ്‌ ചരിത്രം പരിശോദിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം . അത് കൊണ്ട് അല്ലാഹുവിന്‍റെ ഔലിയാക്കളെ കണ്ടെത്തി അവരുമായി അടുക്കുക അത് മാത്രമാണ് രക്ഷയുടെ മാര്‍ഗം ............ ഓര്‍ക്കുക നാം എല്ലാവരും ഒരു ദിനം അല്ലാഹുവിലേക്ക് മടങ്ങും. തീര്‍ച്ച ........... അല്ലാഹു മഹാന്മാരുടെ ബര്‍ക്കത്ത് കൊണ്ട് നമ്മെ ഇരു വീട്ടിലും വിജയികളുടെ കൂടെ ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ ........ ആമീന്‍

Monday, March 21, 2011

ശൈഖുനായുടെ പ്രാഥമിക പഠനം.

സ്വന്തം നാട്ടില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, ഫരീദ് മുസ്ലിയാര്‍ ആയിരുന്നു ആദ്യത്തെ ഉസ്താദ്‌ , പത്ത്കിതാബും ഉമ്ദയും അദ്ദേഹത്തിന്‍റെ അടുത്ത് നിന്നാണ് ഓതിയത്. ഉപ്പയും വല്ല്യുപ്പയും ആണ് സര്‍ഫ് , നഹവു എന്നീ വിഷയങ്ങള്‍ പഠിപ്പിച്ചത്. പിന്നീട് പോന്നാനിക്കാരന്‍ ബാപ്പുട്ടി മുസ്ലിയാര്‍ തഫ്സീര്‍ , മിശ്കാത്, ഇഹയ, എന്നീ കിതാബുകള്‍ പഠിച്ചത് , ബാപ്പുട്ടി മുസ്ലിയാര്‍ അഗാഥ പാണ്ഡിത്യവും സൂക്ഷ്മതയും ഉള്ള വ്യക്തിയായിരുന്നുപിന്നീട് മറ്റു അനേകം വിഷയങ്ങള്‍ പല മഹാന്മാരുടെ അടുത്ത് ചെന്ന് പഠിക്കാന്‍ സൌഭാഗ്യമുണ്ടായി. തുടരും .......................

Sunday, March 20, 2011

ശൈഖുനായുടെ ജനനം അത്ഭുതം.

ഒന്‍പതു മാസം ഗര്‍ഭം ചുമന്നു പ്രസവത്തോട് അടുത്ത് , പ്രസവ വേദന തുടങ്ങി, യൂസുഫ് എന്ന കുട്ടിയുടെ പ്രസവമാണ് നടക്കാന്‍ പോവുന്നത്. ഉമ്മാക്ക് പ്രസവ വേദന തുടങ്ങി , വേദന ഒരു ദിവസം പിന്നിട്ടു , പ്രസവിക്കുന്നില്ല , മുന്‍കാലത്ത് ഇന്നത്തെ പോലെ ഹോസ്പിറ്റല്‍ സൗകര്യം കുറവാണല്ലോ , തന്നെയുമല്ല ആരും പ്രസവത്തിനു ഹോസ്പിറ്റലില്‍ പോവുന്ന പതിവും ഇല്ല . ഈ ഇടക്കാണ്‌ ഹൈദ്രോസ് കോയ തങ്ങള്‍ അവരുടെ ഒരു ബന്ധു കൊച്ചിയിലുണ്ട്‌ , അദ്ദേഹം വീട്ടില്‍ വരുന്നത് , അദ്ദേഹം പറഞ്ഞു നിങ്ങള്‍ എന്ത് ചെയ്താലും പ്രസവം നടക്കില്ല കുട്ടി നിരാഹാരത്തിലാണ്. അങ്ങനെ മൂന്നു ദിവസം കഴിഞ്ഞു മാത്രമാണ് പ്രസവം നടന്നത്. നിരാഹാര കാരണം , എല്ലാ ഔലിയാക്കളും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കില്ല എന്ന്‌ അല്ലാഹുവില്‍ നിന്ന് ഉറപ്പു വാങ്ങിയത് പല അവസരങ്ങളിലായിരുന്നു , ചിലര്‍ രിയാള ചെയ്യുമ്പോള്‍ ചിലര്‍ ഉമ്മയുടെ ഗര്‍ഭത്തില്‍ അങ്ങനെ പലപ്പോളായി. അതെ ശൈഖുനായും തന്‍റെ മുരീദുമാര്‍ നരകത്തില്‍ കടക്കരുത് എന്ന്‌ അല്ലാഹുവിന്റെ ഉറപ്പു കിട്ടാന്‍ വേണ്ടിയാണ് ഗര്‍ഭത്തില്‍ ശിശുവായിരുന്നപ്പോള്‍ നിരാഹാരം നടത്തിയത്. ആ ഉറപ്പു കിട്ടിയ ശേഷമാണ് മഹാന്‍റെ പ്രസവം നടന്നത്. അല്ലാഹു പ്രത്യേകം തെരെഞ്ഞെടുക്കുന്നവരുടെ ജനനം ഇങ്ങനെ ഒക്കെ ആവല്‍ പതിവുള്ളതാണ്. തുടരും .............

ശൈഖുനായുടെ കുടുംബം.

നാല് നൂറ്റാണ്ട് മുമ്പ് ഇസ്ലാമിക പ്രബോധനത്തിനായി മദീനയില്‍ നിന്നും മുഹമ്മദ്‌ മുഹ്യിദ്ധീന് എന്നവരും അവരുടെ മൂന്നു അനുജന്മാരും കേരളത്തിലെ കൊച്ചിയില്‍ എത്തി.സഹോദരങ്ങള്‍ പാനായിക്കുളം , പെരുമുറ്റം, തൊടുപുഴ, എന്നീ സ്ഥലങ്ങളിലേക്ക് പോയി . മുഹമ്മദ്‌ മുഹ്യുദ്ധീന്‍ എന്ന വ്യക്തി ആലുവ വെണ്ണി പ്പറമ്പ് എന്ന പ്രദേശത്ത് താമസമാക്കി. ആ പരമ്പരയില്‍ ഒരു പാട് പണ്ഡിതരും ഔലിയാക്കളും ജനങ്ങളെ സന്മാര്‍ഗം കാണിച്ചു കൊടുക്കുകയും ജനങ്ങള്‍ക്ക്‌ നേത്ര്തം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പരമ്പരയില്‍ അഹമദ്പിള്ള, ഫാത്തിമ ദമ്പതികളുടെ മകനായി ഒരു റംസാന്‍ മാസം പതിനേഴിന് തിങ്കളാഴ്ച ആണ് യൂസുഫ് എന്ന ശൈഖ് യൂസുഫ് സുല്‍ത്താന്‍ ജനിക്കുന്നത്. തുടരും .............